വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെൻഷൻ.
-------------------aud--------------------------------
കല്യാൺ ബാനർജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീൻ ഒവൈസി, നസീർ ഹുസൈൻ, മൊഹിബുള്ള, മുഹമ്മദ് അബ്ദുള്ള, അരവിന്ദ് സാവന്ത്, നദീം-ഉൽ ഹഖ്, ഇമ്രാൻ മസൂദ് എന്നീ 10 പ്രതിപക്ഷ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. പ്രതിപക്ഷ അംഗങ്ങൾ യോഗത്തിൽ തുടർച്ചയായി ബഹളം വെക്കുന്നു എന്നാരോപിച്ചാണ് നടപടി. പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ അവതരിപ്പിച്ച പ്രമേയം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ തുടർച്ചയായി ബഹളമുണ്ടാക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്ത എംപിമാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് ബിജെപി അംഗം അപരാജിത സാരംഗി പറഞ്ഞു. കരട് നിയമത്തിലെ നിർദ്ദിഷ്ട മാറ്റങ്ങൾ പഠിക്കാൻ മതിയായ സമയം നൽകുന്നില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. സമിതി ചെയർമാൻ ജഗദാംബികപാൽ നടപടിക്രമങ്ങൾ അട്ടിമറിച്ചു എന്നും ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വേഗത്തിൽ വഖഫ് ഭരണഘടനാ ഭേദഗതി നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു.
© Copyright 2024. All Rights Reserved