വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്‌ത് സമർപ്പിച്ച ഹർജികളിൽ മൂന്നുദിവസത്തെ വാദംപൂർത്തിയാക്കി ഇടക്കാല ഉത്തരവിനായി സുപ്രീംകോടതി മാറ്റി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരുടെ ബെഞ്ചിന് മുമ്പാകെ വ്യാഴാഴ്‌ചയും ശക്തമായ വാദമുഖങ്ങളാണ് ഇരുപക്ഷവും ഉയർത്തിയത്.
-----------------------------
മൂന്ന് ദിവസം തുടർച്ചയായി വാദം കേട്ടതിന് ശേഷമാണ് ഹരജികൾ വിധിപറയാൻ മാറ്റിയത്. ചീഫ്ജസ്റ്റിസ് ബി ആർ ഗവായ് ഇടക്കാല വിധി പറയും. ഇടക്കാലവിധി എന്നാണെന്നുള്ളത് വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 5 ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസമാണ് കേന്ദ്രം വഖഫ് (ഭേദഗതി) നിയമം, 2025 വിജ്ഞാപനം ചെയ്തത്. വഖഫ് നിയമം ചോദ്യം ചെയ്ത് നിരവധി ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ഏപ്രിൽ 25-ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം 2025-ലെ ഭേദഗതി ചെയ്ത വഖഫ് നിയമത്തെ ന്യായീകരിച്ച് 1,332 പേജുകളുള്ള പ്രാഥമിക സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു.
© Copyright 2024. All Rights Reserved