വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ മോശം ഭക്ഷണം വിതരണം ചെയ്ത സംഭവം; അടിയന്തര ഇടപെടലാവശ്യപ്പെട്ട് കെവി തോമസ്

02/06/25

ദില്ലി: വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിൽ മോശം ഭക്ഷണം വിതരണം ചെയ്ത സംഭവത്തിൽ അടിയന്തര ഇടപെടലാവശ്യപ്പെട്ട് പ്രൊഫ. കെവി തോമസ്. ട്രെയിനുകളിൽ  വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ  ഗുണനിലവാരം  മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാന സർക്കാറിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ പ്രൊഫ.കെ.വി.തോമസ് കേന്ദ്ര  റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി.

വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണത്തിന്‍റെ നിലവാരം, ശുചിത്വം, സമയക്രമം എന്നിവയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്നുള്ള പരാതികള്‍ മാധ്യമങ്ങളിലുടെയും നേരിട്ടും ലഭിച്ചതിന്‍റെ  പശ്ചാത്തലത്തിലാണ് റേയില്‍വേ മന്ത്രിയെ വിവരം കത്തിലൂടെ അറിയിച്ചതെന്ന് കെവി തോമസ് പ്രസ്താവനയിൽ അറിയിച്ചു.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സമയക്രമത്തിലെ വ്യതിയാനം സമയോചിതമായി യാത്രക്കാരെ  അറിയിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും മന്ത്രിയുടെ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ കെ.വി തോമസ് ആവശ്യപ്പെട്ടു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu