ഐപിഎൽ ക്രിക്കറ്റ് വാതുവെപ്പ് കേസിൽ നിന്ന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ഇനിയും കുറ്റവിമുക്തനായിട്ടില്ലെന്ന് കേരള ക്രിക്കറ്റ് അസോസിഷൻ (കെസിഎ). ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയതായിരുന്നു കെസിഎ.
-------------------aud------------------------------
കേസിൽ കുറ്റവിമുക്തനാവാത്ത ശ്രീശാന്ത് കേരളത്തിലെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ലെന്നും കെസിഎ വ്യക്തമാക്കി.
ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ലെന്നും അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാലാണെന്നും കെസിഎ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
2013ലായിരുന്നു വാതുവെപ്പ് ആരോപിച്ച് ശ്രീശാന്ത് ഉൾപ്പെടെയുള്ള രാജസ്ഥാൻ റോയൽസ് ടീമംഗങ്ങളെ അറസ്റ്റ് ചെയ്യുന്നത്. ശ്രീശാന്തിന് പുറമെ അജിത് ചന്ദില, അങ്കിത് ചൗഹാൻ തുടങ്ങിയ താരങ്ങളും അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2016, 2017 സീസണുകളിൽ നിന്ന് രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശിക്ഷ കാലാവധി പൂർത്തിയാക്കിയ താരത്തിന്റെ വിലക്ക് നീക്കിയെങ്കിലും ശ്രീശാന്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കെസിഎ അവസരം നൽകിയതിനെ തുടർന്ന് താരം രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള മത്സരങ്ങളുടെ ഭാഗമായി. തുടർന്ന് 39-ാം വയസിൽ താരം വിരമിക്കുകയായിരുന്നു.
© Copyright 2024. All Rights Reserved