വാഷിങ്ടഇൽ യുഎസിൻ്റെ തലസ്‌ഥാനനഗരത്തിലെ ജൂത മ്യൂസിയത്തിനു മുന്നിൽ ഇസ്രയേൽ എംബസിയിലെ 2 ജീവനക്കാർ വെടിയേറ്റു മരിച്ചു. വൈറ്റ് ഹൗസിൽനിന്ന് 2 കിലോമീറ്റർ അകലെ ക്യാപ്പിറ്റൽ ജൂയിഷ് മ്യൂസിയത്തിലെ പരിപാടി കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോഴാണു വെടിവയ്പുണ്ടായത്. ഷിക്കാഗൊയിൽ താമസിക്കുന്ന ഏലിയാസ് റോഡ്രിഗ്‌സ് (30) അറസ്‌റ്റിലായി റ്റഡിയിൽ ഇയാൾ പലസ്തീൻ അനുകൂല മുദ്രാവാക്യമുയർത്തിയതായി വാഷിങ്‌ടൻ പൊലീസ് മേധാവി പറഞ്ഞു.
യാറോൺ ലിസ്ചിൻസ്കി (30), സാറാ ലിൻ മിൽഗ്രം (26) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹനിശ്ചയം അടുത്തയാഴ്ച ജറുസലമിൽ നടത്താനിരുന്നതാണെന്ന് ഇസ്രയേൽ അംബാസഡർ യഖിയേൽ ലയ്‌റ്റർ പറഞ്ഞു.
© Copyright 2024. All Rights Reserved