വാഹനത്തിന്റെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടാന്‍ സാധ്യതയെന്ന് സൂചന. 25% വരെ വര്‍ദ്ധനവ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രാലയം ഇത് സംബന്ധിച്ച ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാര്‍ശകള്‍ പരിശോധിക്കുകയാണ്. ശരാശരി 18% വര്‍ദ്ധനവാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, ചില പ്രത്യേക വാഹന വിഭാഗങ്ങള്‍ക്ക് 20-25% വരെ വര്‍ദ്ധനവ് വന്നേക്കാം. രണ്ടാഴ്ചയോ മൂന്നാഴ്ചയോ ഉള്ളില്‍ അന്തിമ തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം, സാധാരണ നടപടിക്രമം അനുസരിച്ച് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഒരു കരട് വിജ്ഞാപനം പുറത്തിറക്കും.
© Copyright 2024. All Rights Reserved