വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കും; യുഎസ് വിദ്യാർഥി വീസ ഇന്റർവ്യൂ നിർത്തിവച്ചു;

28/05/25

വാഷിങ്ടൻ വിദേശ വിദ്യാർഥികളുടെ വിസ ഇൻ്റർവ്യൂകൾ നിർത്തി വയ്ക്കാൻ ട്രംപ് ഭരണകൂട ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശവിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്നതിനുകൂടി വേണ്ടിയാണിത്. എഫ്, എം. ജെ വീസ അപേക്ഷകൾക്കുള്ള ഇൻ്റർവ്യൂകൾക്കാണ് നടപടി ബാധകമാക്കുക. നിലവിൽ ഇൻ്റർവ്യൂ അപ്പോയിന്റ്മെന്റുകൾ ലഭിച്ചവരെ ഇതു ബാധിക്കില്ല. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കോൺസുലേറ്റുകൾക്ക് അയച്ച ഉത്തരവിലാണ് നിർദേശം.

ഇതിനിടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കോർത്ത ഹാർവഡ് യൂണിവേഴ്‌സിറ്റിക്കുമേൽ പുതിയ നിയന്ത്രണം കൊണ്ടുവരാൻ ശ്രമം തുടങ്ങി. എല്ലാ ഫെഡറൽ ഏജൻസികളും ഹാർവഡുമായുള്ള അവരുടെ കരാറുകൾ റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്നു യൂഎസ് ജനറൽ സർവീസ് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. ഇതിലൂടെ വാഴ്‌സിറ്റിക്കുള്ള 10 കോടി ഡോളർ സഹായം തടയുകയാണു ലക്ഷ്യം. നേരത്തേ ഹാർവഡ് വാഴ്‌സിറ്റിയിൽ വിദേശികളായ വിദ്യാർഥികളെ ചേർക്കാനുള്ള അനുമതി എടുത്തുകളഞ്ഞ ട്രംപ് ഭരണകൂടത്തിന്റെ നടപടി ബോൺ ഫെഡറൽ കോടതി തൽക്കാലം തടഞ്ഞിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu