വിദേശ രാജ്യത്തെ ജയിലുകളിൽ 10,152 ഇന്ത്യക്കാർ തടവുകാരായുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ലോകത്തെ 86 രാജ്യങ്ങളിലെ ജയിലുകളിൽ ഇന്ത്യൻ തടവുകാരുണ്ട്.
-----------------------------
സൗദി അറേബ്യയിലാണ് ഏറ്റവും അധികം ഇന്ത്യൻ തടവുകാരുള്ളത്. 2633 പേർ. യുഎഇയിൽ 2518 പേരും പാകിസ്ഥാനിൽ 266 പേരും ശ്രീലങ്കയിൽ 98 പേരും നേപ്പാളിൽ 1317 പേരും തടവുകാരായുണ്ട്.
നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ ഇവരുടെ ക്ഷേമം ഉറപ്പിക്കാനും വിവരങ്ങൾ ശേഖരിക്കാനും പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് പല രാജ്യങ്ങളുമായി ചർച്ചകൾ നടക്കാറുണ്ടെന്നും സ്വന്തം രാജ്യത്ത് ശിക്ഷയനുഭവിച്ചാൽ മതിയെന്ന രീതിയിൽ ആളുകളെ ഇന്ത്യയിൽ തിരികെയെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.
© Copyright 2024. All Rights Reserved