വാഷിങ്ടൻ ഹാർവഡ് സർവകലാശാലയിൽ പ്രവേശനം നേടിയ
വിദേശ വിദ്യാർഥികളെ യുഎസിൽ എത്തുന്നതിൽ നിന്നു വിലക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവ് ഫെഡറൽ കോടതി സ്‌റ്റേ ചെയ്തു. ബുധനാഴ്ചയാണു ട്രംപ് വിവാദ ഉത്തരവു പുറപ്പെടുവിച്ചത്. പിന്നാലെ സർവകലാശാല കോടതിയെ സമീപിക്കുകയായിരുന്നു. വിദേശ വിദ്യാർഥികൾക്ക് അഡ്‌മിഷൻ നൽകുന്നതിൽനിന്നു സർവകലാശാലയെ വിലക്കിയ ട്രംപിന്റെ ഉത്തരവിന് ഏർപ്പെടുത്തിയ സ്‌റ്റേ കോടതി നീട്ടിയിട്ടുമുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവുകൾ പാലിക്കാത്തതിനു തിരിച്ചടിയായി ഹാർവഡ് ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കാനും പദ്ധതിയുണ്ട്. ഹാർവഡിലെ വിദ്യാർഥികളിൽ നാലിലൊന്ന് വിദേശികളാണ്.
© Copyright 2024. All Rights Reserved