ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഈയിടെ വിരമിച്ച വിരാട് കോഹ്‌ലിയും രോഹിത് ശർമയും ആർ അശ്വിനും വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ. സോഷ്യൽ മീഡിയ കാലത്ത് വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുന്നത് എളുപ്പമാണെങ്കിലും കൂടി ആരാധകർക്കു മുന്നിൽ വിടചൊല്ലുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി.
---------aud-----
അതേ സമയം ബോർഡർ ഗാവസ്‌കർ ട്രോഫിക്ക് ശേഷമാണ് ഈ മൂന്നുപേരും വിരമിച്ചത്. ഇതിന് മുമ്പും ഇന്ത്യൻ ക്രിക്കറ്റിൽ പലരും അപ്രതീക്ഷിതമായും അല്ലാതെയും വിരമിക്കാറുണ്ടെങ്കിലും മറ്റുള്ള ദേശീയ ടീമുകളെ പോലെ വിരമിക്കൽ മത്സരം ലഭിക്കാറില്ല.
© Copyright 2024. All Rights Reserved