ടോറി ഗവൺമെന്റ് നടപ്പാക്കിയ വിസാ നിയന്ത്രണങ്ങൾ മൂലം സുപ്രധാന വിസാ ആപ്ലിക്കേഷനുകളിൽ 30 ശതമാനത്തോളം ഇടിവ് നേരിട്ടതായി കണക്കുകൾ. മൂന്ന് പ്രധാന തരത്തിലുള്ള വിസകൾക്കുള്ള കുടിയേറ്റക്കാരുടെയും, അവരുടെ ഡിപ്പന്റൻഡുമാരുടെയും അപേക്ഷകളാണ് സാരമായി താഴ്ന്നുവെന്ന് ഹോം ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇമിഗ്രേഷൻ നിയന്ത്രണം വലിയ വിഷയമായി ഉയർന്ന് നിൽക്കവെയാണ് ഗവൺമെന്റ് നടപടികൾ ഫലം കാണുന്നുവെന്ന് കണക്കുകൾ സ്ഥിരീകരിക്കുന്നത്.
-------------------aud--------------------------------
ജനുവരിയിൽ റിസേർച്ച് പോസ്റ്റ്ഗ്രാജുവേറ്റ്‌സിന് മാത്രമായി വിദ്യാർത്ഥികളുടെ ഡിപ്പന്റൻഡ് റൂട്ട് നിജപ്പെടുത്തിയതോടെ വിദ്യാർത്ഥികളുടെ ആശ്രിതരിൽ നിന്നുള്ള അപേക്ഷകളിൽ 79 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായി 2023-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ബ്രിട്ടനിലേക്ക് പ്രവേശിക്കാനായി 46,700 സ്റ്റുഡന്റ് ഡിപ്പന്റൻഡ്‌സ് അപേക്ഷ നൽകിയ സ്ഥാനത്ത് ഈ വർഷം കേവലം 9700 പേരാണ് അപേക്ഷിച്ചത്. ഇതിന് പുറമെ വിദേശ കെയർ വർക്കർമാരുടെ ആശ്രിതർക്കുള്ള അപേക്ഷകൾ 78,600 എന്ന നിലയിൽ നിന്നും ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ 61,600 ആയി കുറഞ്ഞു. ഈയാഴ്ച ആദ്യം പുറത്തുവിട്ട കൺസർവേറ്റീവ് പ്രകടനപത്രിക കൂടുതൽ നിയന്ത്രണങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓരോ വർഷവും എണ്ണം കുറച്ച് കൊണ്ടുവരാൻ മൈഗ്രേഷൻ ക്യാപ്പ് ഏർപ്പെടുത്തുമെന്നാണ് പ്രധാന നിർദ്ദേശം.
'ഇമിഗ്രേഷൻ ഏറെ കൂടുതലാണെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എണ്ണം കുറയ്ക്കാൻ ശക്തമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പുറത്തുവരുന്ന കണക്കുകൾ പദ്ധതി വിജയിക്കുന്നുവെന്ന് വ്യക്തമാക്കുന്നു', ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. അതേസമയം കീർ സ്റ്റാർമർക്ക് ഇമിഗ്രേഷൻ കുറയ്ക്കാൻ പദ്ധതിയില്ലെന്നും, ഇയുവുമായി കരാർ തുടങ്ങാമെന്ന് സ്വപ്‌നം കാണുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved