ആലപ്പുഴ: മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വീട് തീ കത്തിനശിച്ചു. മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹ മഠത്തിലെ അരവിന്ദിന്‍റെ ഓടുമേഞ്ഞ വീടാണ് ഇന്നലെ വൈകിട്ട് ഏഴോടെ കത്തിനശിച്ചത്. എസ് ഡി കോളേജിലെ ജീവനക്കാരനായ അരവിന്ദും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്.
ഉടനെ സമീപത്തെ കടക്കാർ അഗ്നിശമന സേനയെ അറിയിച്ചു. മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ അണയ്ക്കുകയും ചെയ്തു. അരവിന്ദിന്‍റെ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
© Copyright 2024. All Rights Reserved