വീണ്ടും കൂട്ടപ്പിരിച്ച് വിടൽ, ഇന്ന് മുതൽ നടപടി തുടങ്ങും, 30,000 കോർപ്പറേറ്റ് ജീവനക്കാരെ ആമസോൺ പിരിച്ചുവിടുന്നു

28/10/25

ന്യൂയോർക്ക്: ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്. എന്നാൽ, ഏകദേശം 3,50,000 വരുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ കണക്കുകളെടുക്കുകയാണെങ്കിൽ ഇത് ഏകദേശം 10 ശതമാനത്തോളം വരും. 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ ആമസോണിലെ കൂട്ട പിരിച്ചുവിടലൽ ചർച്ചയായിട്ടപണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻസ്, പോഡ്കാസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ആമസോൺ ചെറിയ തോതിൽ ജീവനക്കാരെ ഒഴിവാക്കി വരുന്നുണ്ട്. ഈ ആഴ്ച ആരംഭിക്കുന്ന പിരിച്ചുവിടലുകൾ എച്ച് ആർ, ഓപ്പറേഷൻസ്, ഉപകരണങ്ങൾ, സേവനങ്ങൾ, ആമസോൺ വെബ് സർവീസസ് തുടങ്ങിയ വിവിധ ഡിവിഷനുകളെ ബാധിച്ചേക്കുമെന്നാണ് സൂചന. പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിൽ അറിയിപ്പുകൾ ചൊവ്വാഴ്ച രാവിലെ നൽകിത്തുടങ്ങുമെന്നും, അതിനുശേഷം ജീവനക്കാരുമായി എങ്ങനെ ആശയവിനിമയം നടത്തണമെന്ന് തിങ്കളാഴ്ച ബാധിക്കപ്പെട്ട ടീമുകളിലെ മാനേജർമാർക്ക് പരിശീലനം നൽകിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ജോലിക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതെന്ന് സൂചനയുണ്ട് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗവും നിലവിലുള്ള തൊഴിലാളികളുടെ തൊഴിലിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu