ജറുസലം . അധിനിവേശ വെസ്‌റ്റ് ബാങ്കിൽ 22 കുടിയേറ്റ കേന്ദ്രങ്ങൾ കൂടി സ്‌ഥാപിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു. രാജ്യാന്തര നിയമങ്ങൾ മറികടന്ന് പലസ്തീൻഭൂമിയിൽ നേരത്തേ അനധികൃതമായി സ്‌ഥാപിച്ച കുടിയേറ്റകേന്ദ്രങ്ങൾ ഉൾപ്പെടെ അംഗീകരിച്ചാണു നടപടി. അതിനിടെ പട്ടിണി പടർന്ന ഗാസയിൽ ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യസംഭരണകേന്ദ്രം ജനക്കൂട്ടം തള്ളിത്തുറന്നു. ഭക്ഷണത്തിനായുള്ള തിക്കിലും തിരക്കിലും 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറേപ്പേർക്കു പരുക്കേറ്റെന്നും യൂഎന്നിൻ്റെ വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ അറിയിച്ചു. ഗാസയില് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 13 പലസ്‌തീൻകാരും കൊല്ലപ്പെട്ടു.
ജനങ്ങളെ പട്ടിണിക്കിടാതെ ഭക്ഷണവിതരണം എത്രയും വേഗം വ്യാപകമാക്കാൻ യുഎൻ അഭ്യർഥിച്ചു. നിലവിൽ ഭക്ഷണവിതരണത്തിനു നിയോഗിക്കപ്പെട്ട ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനുമായി (ജിഎച്ച്എഫ്) യുഎൻ സഹകരിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ജിഎച്ച്എഫുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് യുഎൻ ഏജൻസികൾ.
© Copyright 2024. All Rights Reserved