
വാഷിങ്ടൻ . യുഎസ് പ്രസിഡന്റിൻ്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ 2 സൈനികർക്ക് പരുക്കേറ്റു. നാഷനൽ ഗാർഡ്‌സ് അംഗങ്ങളായ ഇരുവരും പശ്ചിമ വിർജീനിയ സ്വദേശികളാണ്, അക്രമിയെന്നു സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇയാൾക്കും പരുക്കുണ്ട്. പ്രതി അഫ്ഗാൻ സ്വദേശിയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
വെടിവയ്പ്പിനെ തുടർന്ന് വൈറ്റ് ഹൗസ് അടക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു. വെടിവയ്‌പ് നടക്കുമ്പോൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ അദ്ദേഹത്തിന്റെ വെസ്‌റ്റ് പാം ബീച്ച് ഗോൾഫ് ക്ലബ്ബിലായിരുന്നു. നാഷനൽ ഗാർഡ് സൈനികർക്കു നേരെ നടന്ന വെടിവയ്പ്പ് പശ്ചിമ വിർജീനിയ ഗവർണർ പാട്രിക് മോറിസി സ്‌ഥിരീകരിച്ചു.
















© Copyright 2025. All Rights Reserved