
വാഷിങ്ടൺ വൈറ്റ് ഹൗസിൻ്റെ പുറത്തെ ഗേറ്റിലേക്ക് വാഹനമോടിച്ച് കയറ്റിയതിന് ഒരാൾ അറസ്‌റ്റിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ വൈറ്റ് ഹൗസിലെ സെക്യൂരിറ്റി ഗേറ്റിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ കാർ പരിശോധിക്കുന്നതും വാഹനത്തിൻ്റെ ചിത്രം എടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ വർഷം ജനുവരിയിലും മേയിലും സുരക്ഷാ കവാടത്തിൽ സമാനമായ വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംഭവസ്ഥലം പ്രസിഡൻ്റിൻ്റെ പാർപ്പിട സമുച്ചയത്തിന്റെ തെക്കുപടിഞ്ഞാറും അമേരിക്കൻ റെഡ് ക്രോസ് ആസ്‌ഥാനത്തിന് സമീപവുമാണ്. സംഭവം നടക്കുമ്പോൾ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. വാഹനമോടിച്ച വ്യക്‌തിയെക്കുറിച്ചോ അയാളുടെ ലക്ഷ്യത്തെക്കുറിച്ചോ കുടുതൽ വിശദാംശങ്ങൾ അധികൃതർ വെളിപ്പെടുത്തിയില്ല.
















© Copyright 2025. All Rights Reserved