
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണ നടപടികൾക്ക് നാളെ തുടക്കമാകും. 'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) എന്ന് പേരിട്ടിരിക്കുന്ന ഈ നടപടി കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് ആദ്യം നടപ്പിലാക്കുന്നത്. SIR നടപ്പാക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുക, ഇരട്ടിപ്പുകൾ ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി ജനവിധി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് തല ഏജന്റുമാരുമായി സഹകരിച്ചായിരിക്കും വിവരശേഖരണം. ഡിസംബർ ഒമ്പതിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക അടുത്ത വർഷമാദ്യം നിലവിൽ വരും.
















© Copyright 2025. All Rights Reserved