വ്യാപാര കരാർ: ഇന്ത്യൻ സംഘം വീണ്ടും യു.എസിലെത്തും

11/07/25

നിർദിഷ്ട വ്യാപാര കരാറിൽ കൃഷി, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെ തീരുവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ഇന്ത്യൻ വാണിജ്യ മന്ത്രാലയ സംഘം വീണ്ടും യു.എസ് സന്ദർശിക്കും. സന്ദർശനത്തിെന്റ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ആഴ്ചയായിരിക്കുമെന്ന് സൂചനയുണ്ട്.

-----------------------------

നേരത്തെ, വാണിജ്യ മന്ത്രാലയത്തിലെ സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ജൂൺ 26 മുതൽ ജൂലൈ രണ്ടുവരെ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. കാർഷിക, പാൽ ഉൽപന്നങ്ങൾക്ക് തീരുവ ഇളവ് നൽകണമെന്ന യു.എസ് ആവശ്യത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഒരു സ്വതന്ത്ര വ്യാപാര കരാറിലും ഇന്ത്യ ക്ഷീര മേഖലക്ക് തീരുവ ഇളവ് നൽകിയിട്ടില്ല. വിവിധ രാജ്യങ്ങൾക്കെതിരെ പകരച്ചുങ്കം ചുമത്തുന്നത് അമേരിക്ക ആഗസ്റ്റ് ഒന്നുവരെ നീട്ടിയതിനാൽ ഇന്ത്യൻ സംഘത്തിെന്റ സന്ദർശനം പ്രധാനമാണ്. ഇന്ത്യക്ക് 26 ശതമാനം അധിക തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തീരുവ ഒഴിവാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. സ്റ്റീൽ, അലൂമിനിയം (50 ശതമാനം), വാഹനങ്ങൾ (25 ശതമാനം) എന്നിവക്കുള്ള തീരുവയിൽ ഇളവ് നൽകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu