
ന്യൂയോർക്ക് . ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി മഷെയ്‌ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചതിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടന മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഷെയ്ഖ് ഹസീനയ്ക്കെതിരായ ശിക്ഷ 'ഇരകൾക്ക് സുപ്രധാനമാണെന്നും" എന്നാൽ വധശിക്ഷ നൽകേണ്ടിയിരുന്നില്ലയെന്നും ഐക്യരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു.
കഴിഞ്ഞവർഷം ജൂലൈ-ഓഗസ്‌റ്റിൽ ഹസീനയുടെ സർക്കാരിനെതിരെ നടന്ന വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയ പൊലീസ് നടപടികളുടെ പേരിലായിരുന്നു വിചാരണ. രാജ്യം വിട്ട ഹസീന വിചാരണയിലൂടനീളം ഇന്ത്യയിലാണ് അഭയം തേടിയത്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം ജൂലൈ 15നും ഓഗസ്റ്റ് 5നുമിടയിൽ നടന്ന കലാപത്തിൽ ബംഗ്ലദേശിൽ 1400 പേരാണു കൊല്ലപ്പെട്ടത്.
"അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും അന്താരാഷ്ട്ര വിചാരണയും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് ഞങ്ങൾ പറയാറുണ്ട്. ഇവിടെ സംഭവിച്ചതുപോലെ. വിചാരണകൾ അസാന്നിധ്യത്തിൽ നടത്തുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്യുന്നത് പ്രധാനമാണ്. ഞങ്ങൾ വധശിക്ഷ വിധിച്ചതിൽ ഖേദിക്കുന്നു. അത് എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ എതിർക്കുന്നു" - ഐക്യരാഷ്ട്ര സംഘടന വക്‌താവ് രാവിന ഷദാസാനി പറഞ്ഞു.
യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാനായി രൂപീകരിച്ച ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിൽ ഇടക്കാല സർക്കാർ അഴിച്ചുപണി നടത്തിയശേഷമായിരുന്നു ഹസീനയുടെ അസാന്നിധ്യത്തിൽ ഒരു മാസം നീണ്ട വിചാരണ. സമരക്കാരെ നിർദയം അടിച്ചമർത്തണമെന്നു ഹസീന നേരിട്ട് നിർദേശം നൽകിയതിനു തെളിവുകളുണ്ടെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്.
















© Copyright 2025. All Rights Reserved