സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 14 പേർ വിദേശത്തുനിന്നും പത്ത് പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നവരും ആണ്. മലപ്പുറം ജില്ലയിലെ അഞ്ചു പേർ കണ്ണൂർ ജില്ലയിലെ നാലുപേർ കോട്ടയം തൃശൂർ ജില്ലകളിൽ നിന്നും മൂന്നു പേർ വീതവും തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ രണ്ടുപേർ വീതം പാലക്കാട് കാസർഗോഡ് ഇടുക്കി ജില്ലകളിൽ ഒരാൾ വീടും എന്ന കണക്കിലാണ് രോഗം സ്ഥിരീകരിച്ചത്. 177 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 510 പേർ രോഗ വിമുക്തരായെങ്കിലും വിവിധ ജില്ലകളിലായി 80,138 പേർ നിരീക്ഷണത്തിലാണ്.
© Copyright 2024. All Rights Reserved