
67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒക്ടോബർ 21 മുതൽ 28 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്ക് കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഇന്ത്യൻ ഫുട്‌ബോളിന്റെ ഇതിഹാസതാരം ഐ.എം. വിജയൻ ദീപശിഖ കൊളുത്തും. 12 വേദികളിലായി ഇരുപതിനായിരത്തിലധികം കുട്ടികൾ മേളയിൽ പങ്കെടുക്കും. കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് ഇത്തവണ മുതൽ മുഖ്യമന്ത്രിയുടെ പേരിലുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പാണ് സമ്മാനമായി നൽകുക. കളരിപ്പയറ്റ് ഇത്തവണ മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനറൽ, സ്‌പോർട്‌സ് സ്‌കൂളുകൾക്ക് പ്രത്യേകമായി ഓവറോൾ ചാമ്പ്യൻഷിപ്പ് നൽകും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തന്നെയാണ് തീം സോങ്ങിന്റെ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ചിരിക്കുന്നത്.
















© Copyright 2025. All Rights Reserved