
ജറുസലം ഇസലിലെ ഭരണസഖ്യത്തിലെ തീവ്ര യാഥാസ്‌ഥിതിക കക്ഷിയായ യുണൈറ്റഡ് തോറ ജുഡേയിസം മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കിയതോടെ നെതന്യാഹു സർക്കാരിൻ്റെ ഭാവി തുലാസിൽ പാർലമെന്റ് ചിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം 11ന് പാർലമെന്റിൽ അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. നെതന്യാഹു സർക്കാർ ഉടൻ അധികാരമൊഴിയേണ്ടിവരുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേകളും സൂചിപ്പിക്കുന്നു. 2023 ഒക്ടോബറിൽ ഹമാസ് ബന്ദികളാക്കിയവരെ മുഴുവൻ ഇനിയും മോചിപ്പിക്കാനാവാത്തതിലും അന്നു മുതൽ തുടരുന്ന യുദ്ധത്തിലും അതൃപ്‌തരായവരുടെ എണ്ണം വർധിച്ചുവരികയാണ്.
















© Copyright 2025. All Rights Reserved