സഞ്ചാരികൾക്ക് ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്താൻ ലണ്ടൻ

25/11/25

ലണ്ടൻ നഗരത്തിൽ താമസത്തിനെത്തുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്താൻ നീക്കം. പാർലമെന്റിന്റെ പരിഗണനയിലുള്ള ഇംഗ്ലിഷ് ഡെവല്യൂഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ബില്ലിലാണ് ഈ നിർദ്ദേശമുള്ളത്.

-------------------aud--------------------------------

 ബിൽ പാർലമെന്റ് പാസാക്കിയാലുടൻ ടൂറിസ്റ്റ് ടാക്സ് നടപ്പാക്കാൻ കാത്തിരിക്കുകയാണ് മേയർ സാദിഖ് ഖാൻ. ഇതിലൂടെ കൗൺസിലിന്റെ വരുമാനം പ്രതിവർഷം ചുരുങ്ങിയത് 240 മില്യൻ പൗണ്ട് വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. 89 ദശലക്ഷം സഞ്ചാരികളാണ് 2024ൽ ലണ്ടൻ നഗരത്തിൽ താമസിച്ച് മടങ്ങിയത്. ഇവർക്കെല്ലാം താമസത്തിന് ചെറിയൊരു നികുതി ചുമത്തിയിരുന്നെങ്കിൽ ലഭിക്കാമായിരുന്നത് വലിയ തുകയാണ്.  നിലവിൽ ലോകത്തെ സമ്പന്ന രാജ്യങ്ങളിലെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ (ജി-7 രാജ്യങ്ങൾ) വൻ നഗരങ്ങളിൽ ടൂറിസ്റ്റ് ടാക്സ് ഏർപ്പെടുത്താത്ത ഏക രാജ്യം ബ്രിട്ടനാണ്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu