സന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ എം. എസ്. റ്റി.  

21/05/25

സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻറ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതതത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

-------------------aud----------------------------

 ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓർമ്മിപ്പിച്ചു.
അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ്  വി. കുർബാന അർപ്പിക്കുകയും തുടർന്ന് നടന്ന അനുമോദന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിവിധ സന്യാസിനീ സമൂഹങ്ങളിൽ നിന്നുമായി 150 ഓളം സമർപ്പിതർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി.
മാർ തോമാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. റോസ്‌ലിൻ മുഖ്യ പ്രഭാഷണം നടത്തി. സീറോമലബാർസഭയുടെ ചാൻസിലർ  ഫാ. ഡോ. അബ്രാഹം കാവിൽപുരയിടത്തിൽ എല്ലാവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം. സി. ബി. സ്. എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓഫിസ് സെക്രട്ടറി സിസ്റ്റർ ജിഷ ജോബ് എം. എസ്. എം. ഐ. എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu