വത്തിക്കാൻ സിറ്റി • ആഗോള സന്യാസിനി സഭകളുടെ വത്തിക്കാൻ
ഓഫിസ് (ഡികാസ്‌റ്ററി) സെക്രട്ടറിയായി സിസ്റ്റർ ടിസിയാന മെർലെറ്റിയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. പാപ്പാപദവി ഏറ്റെടുത്തശേഷമുള്ള ആദ്യ നിയമനമാണിത്. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ് പുവർ സന്യാസിനിസഭയുടെ മുൻ സുപ്പീരിയർ ജനറലും കാനൻ നിയമ വിദഗ്‌ധയുമാണു മെർലെറ്റി. ഈ കാര്യാലയത്തിന്റെ പ്രഥമ വനിതാ അധ്യക്ഷയായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ച സിസ്‌റ്റർ സിമോണ ബ്രംബില്ല കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പദവിയാണിത്. സാൻ ഡിയേഗോയിലെ ബിഷപ് ആയി സഹായമെത്രാൻ മൈക്കൽ ഫാമിനെ (58) നിയമിച്ചു. വിയറ്റ്നാമിലെ ഡാ നാങിൽ ജനിച്ചയാളാണു മൈക്കൽ ഫാം.
© Copyright 2024. All Rights Reserved