നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് പറയാന്‍ സമയമാവുന്നതേയുള്ളൂവെന്ന് പിവി അന്‍വര്‍. മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല. നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ സീറ്റാണ്, അവര്‍ പറയട്ടെയെന്ന് പി വി അന്‍വര്‍ ( P V Anvar ) പറഞ്ഞു. കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടത്. മുമ്പും സ്വന്തം കാലിലാണ് നിന്നത്. ഇപ്പോഴും സ്വന്തം കാലിലാണ് നില്‍ക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
© Copyright 2024. All Rights Reserved