സമവായത്തിന് പാകിസ്താൻ നീക്കം; ഇന്ത്യയുമായി സമാധാന ചർച്ചയാകാമെന്ന് ഒടുവിൽ പാക് പ്രധാനമന്ത്രി

27/05/25

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് പാകിസ്താൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സമാധാന നീക്കത്തിനുള്ള സന്നദ്ധത അറിയിച്ചത്. കശ്മീർ, ഭീകരവാദം, ജലവിതരണത്തിലെ തർക്കം, വ്യാപാരം എന്നിവയിൽ ചർച്ചയാകാം എന്നാണ് ഷഹബാസ് ഷരീഫ് പറഞ്ഞത്.

-------------------aud--------------------------------

ഇറാൻ സന്ദർശനത്തിനിടെ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പാക് പ്രധാനമന്ത്രി സന്നദ്ധത അറിയിച്ചത്. ചർച്ചയ്ക്ക് ഇന്ത്യ തയ്യാറായാൽ പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമായി മാറുന്നത് കാണിച്ചുതരാമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയത് പാകിസ്താന് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാകിസ്താൻ ഭീകരപ്രവർത്തനത്തിന് സഹായം നൽകുന്നത് ബോധ്യപ്പെടുത്താൻ ഇന്ത്യൻ പ്രതിനിധി സംഘങ്ങൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തിന് രാജ്യാന്തര തലത്തിൽ വലിയ സ്വീകാര്യത ലഭിച്ചുവരുന്ന സാഹചര്യത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu