
സ്‌റ്റോക്കോം സമാധാന നൊബേൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആകാംക്ഷയോടെ ലോകം. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെയാണ് ഇത്തവണത്തെ സമാധാന നൊബേൽ പ്രഖ്യാപനം മുൻവർഷങ്ങളിലേക്കാൾ ശ്രദ്ധാകേന്ദ്രമാകുന്നത്. വെള്ളിയാഴ്ചയാണ് സമാധാന നൊബേൽ വിജയിയെ പ്രഖ്യാപിക്കുന്നത്. ഡിസംബർ 10ന് നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ വച്ചാണ് നൊബേൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്.
നൊബേൽ സമ്മാനത്തിന് ഇത്തവണ 338 നാമനിർദേശങ്ങളാണുള്ളതെന്ന് നൊബേൽ പുരസ്ക്‌കാര സമിതി അറിയിച്ചു. ഇതിൽ 244 വ്യക്‌തികളും 94 സംഘടനകളുമാണുള്ളത്. നാമനിർദേശം ലഭിച്ച പേരുകൾ നൊബേൽ പുരസ്ക്‌കാര സമിതി പരസ്യമായി സ്ഥിരീകരിക്കാറില്ലെങ്കിലും സ്വയം പ്രഖ്യാപിത നാമനിർദേശങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ ഏതാനും പ്രമുഖ പേരുകളാണ് പുരസ്കാര സാധ്യതയിൽ പ്രചരിക്കുന്നത്.
















© Copyright 2025. All Rights Reserved