സാമ്പത്തിക യുദ്ധത്തിനില്ലെന്ന് ചൈന, തീരുവ യുദ്ധം തീർക്കാൻ യുഎസ്– ചൈന ധാരണ

12/05/25

ജനീവ . യുഎസും ചൈനയും തമ്മിലുള്ള 'തീരുവ യുദ്ധം' പരിഹരിക്കാൻ ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയിൽ ഏകദേശ ധാരണ വ്യവസ്‌ഥകൾ വിശദീകരിക്കാൻ തൽക്കാലം പരിമിതിയുണ്ടെന്ന് രണ്ടു രാജ്യങ്ങളും അറിയിച്ചെങ്കിലും ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തുവരുമെന്നാണ് സൂചന. ചർച്ചകൾ സൗഹാർദപരവും ക്രിയാത്മകവുമായിരുന്നെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞു. യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ല. എന്നാൽ, ചൈനയുടെ താൽപര്യം സംരക്ഷിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

രഹസ്യ ചർച്ച തുടങ്ങിയതിനു പിന്നാലെ ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പരസ്യമായി വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ ഇതിനോട് സമുഹമാധ്യമത്തിലൂടെ രുക്ഷമായ ഭാഷയിൽ പ്രതികരിച്ച ചൈന പിന്നീട് ചർച്ചകൾ കാര്യക്ഷമമായി മുന്നോട്ടു പോകുകയാണെന്ന സൂചനയാണ് നൽകിയത്. ചർച്ച രണ്ടാം ദിവസത്തിലേക്കു കടന്നപ്പോഴാണ് ട്രംപിൻ്റെ പ്രസ്‌താവന വന്നത്. സ്വിസ് അംബാസഡറുടെ വസതിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തവർ മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായില്ല. ചർച്ച തുടങ്ങുന്നതിനു മുൻപ് താരിഫ് 80% ആയി കുറയ്ക്കാൻ സന്നദ്ധത ട്രംപ് പ്രകടിപ്പിച്ചു. ട്രഷറി വകുപ്പ് മേധാവി സ്കോട്ട് ബെസെൻ്റ് ആണ് യുഎസ് സംഘത്തെ നയിക്കുന്നത്.

കഴിഞ്ഞ മാസം ട്രംപ് ചൈനീസ് സാധനങ്ങൾക്ക് 145% തിരുവ പ്രഖ്യാപിച്ചതോടെ ചൈന 125% തീരുവ പ്രഖ്യാപിച്ച് തിരിച്ചടിച്ചിരുന്നു. കഴിഞ്ഞവർഷം 660 ബില്യൻ യുഎസ് ഡോളറിന്റെ വ്യാപാരം നടത്തിയ ഇരു രാജ്യങ്ങളും പരസ്‌പരം ബഹിഷ്കരിക്കുന്നതിനു സമാനമായി ഈ ഏറ്റുമുട്ടൽ.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu