
സ്റ്റോക്കോം. സാഹിത്യത്തിനുള്ള 2025ലെ നൊബേൽ പുരസ്ക്‌കാരം ഹംഗേറിയൻ എഴുത്തുകാരൻ ലാലോ ക്രാസ് ഹോർകയ്ക്ക് ആധുനിക യൂറോപ്യൻ സാഹിത്യത്തിലെ പ്രധാന പേരുകളിലൊന്നായി കണക്കാക്കപ്പെടുന്ന കാസഹോർകയ് തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്. 2015 ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയിട്ടുണ്ട്.
1954 ജനുവരി 5 ന് ഹംഗറിയിലെ ഗുല നഗരത്തിൽ ജനിച്ച ക്രാസ് ഹോർകയുടെ പിതാവ് ഒരു അഭിഭാഷകനായിരുന്നു. അമ്മ അധ്യാപികയും. കുട്ടിക്കാലത്തുതന്നെ വായനയിലേക്കു തിരിഞ്ഞ അദ്ദേഹത്തിനു സാഹിത്യത്തോടൊപ്പം ചരിത്രത്തിലും താൽപര്യമുണ്ടായിരുന്നു. അക്കാലത്തു തന്നെ കാഫ്കയും ദസ്തയേവ്സ്കിയും അടക്കമുള്ള യൂറോപ്യൻ എഴുത്തുകാരെ വായിച്ച അദ്ദേഹത്തെ അവർ ആഴത്തിൽ സ്വാധീനിച്ചു.
സെഗെഡ് സർവകവലാശാലയിൽ നിന്നു നിയമ ബിരുദം നേടിയ ശേഷം ബുഡാപെസ്‌റ്റിലെ ഒറ്റ്‌വോഷ് ലൊറാൻഡ് സർവകലാശാലയിൽ നിന്നു ഹംഗേറിയൻ ഭാഷയും സാഹിത്യവും പഠിച്ചു.
1985 ൽ പുറത്തുവന്ന സറ്റാൻറ്റാൻഗോ ആണ് ആദ്യ കൃതി. ദ് മെലങ്കളി ഓഫ് റെസിസ്‌റ്റൻസ്, വാർ ആൻഡ് വാർ, സീബോ ദെയർ ബിലോ, ദ് ബിൽ, ദ് ലാസ്‌റ്റ് വൂൾഫ് ആൻഡ് ഹെർമൻ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
















© Copyright 2025. All Rights Reserved