കോവിഡ് വ്യാപനത്തെ തുടർന്ന് സിംഗപ്പൂരിൽ ആരോഗ്യവിഭാഗം ജാഗ്രതയിൽ. ഏപ്രിൽ 27 മുതൽ മെയ് മൂന്നു വരെയുള്ള ആഴ്‌ച 14,200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
-------------------aud--------------------------------
മുൻ ആഴ്‌ച11,100 കേസുണ്ടായി. വ്യാപനം നിരീക്ഷിച്ചുവരികയാണെന്നും വൈറസിന്റെ വകഭേദങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ പകരാൻ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. മാസ്‌ക് ധരിക്കാനും മുൻകരുതലെടുക്കാനും അസുഖമുണ്ടെങ്കിൽ സാമൂഹിക ഇടപെടലുകളും യാത്രകളും കുറയ്‌ക്കാനും ജനങ്ങളോട് നിർദേശിച്ചതായി പ്രസ്‌താവനയിൽ പറഞ്ഞു.
© Copyright 2024. All Rights Reserved