സിഎംആർഎൽ– എക്‌സാലോജിക് വിഷയത്തിൽ എസ്എഫ്‌ഐഒയ്ക്ക് വീണ്ടും തിരിച്ചടി. എസ്എഫ്‌ഐഒ റിപ്പോർട്ടിലെ തുടർ നടപടികൾ നാല് മാസത്തേക്ക് കൂടി ഹൈക്കോടതി തടഞ്ഞു. സമൻസ് അയക്കുന്നതടക്കമുള്ള നടപടികളാണ് ഹൈക്കോടതി തടഞ്ഞത്. നേരത്തെ രണ്ട് മാസത്തേക്ക് തുടർ നടപടികൾ ഹൈക്കോടതി വിലക്കിയിരുന്നു.
-------------------aud----------------------------
സിഎംആർഎൽ– എക്‌സാലോജിക് കരാറിനെതിരായ എസ്എഫ്ഐഒ നടപടി ചോദ്യം ചെയ്ത് സിഎംആർഎൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിഎംആർഎല്ലിനോടും കേന്ദ്ര സർക്കാരിനോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
© Copyright 2024. All Rights Reserved