കയ്റോ . സിറിയയിൽ നിന്ന് ഇസ്രയേലിലേക്ക് രണ്ടു മിസൈലുകൾ വർഷിച്ചെന്നു. തുറസായ പ്രദേശത്താണ് അവ പതിച്ചതെന്നും ആരോപിച്ച് ഇസ്രയേൽ സൈന്യം പ്രദേശിക സമയം ചൊവ്വാഴ്ച്ച വൈകിട്ട് മിസൈലുകൾ വർഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനു നേരെയുള്ള എല്ലാ ഭീഷണിക്കും സിറിയൻ പ്രസിഡന്റ് അഹ്‌മദ് അശ്ശറാ നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും ഉടൻ തന്നെ മറുപടി നൽകുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇസ്രയേലിൻ്റെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാൻ സിറിയ തയാറായില്ല.
വൈകാതെ, ദക്ഷിണ സിറിയയിലെ ധരായിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് സിറിയൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പീരങ്കി ഉപയോഗിച്ച് ദക്ഷിണ സിറിയയിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്‌ഥിരീകരിച്ചു. സംഘർഷം അവസാനിപ്പിക്കാൻ അടുത്തിടെ ഇരുരാജ്യങ്ങളും ചർച്ച നടത്തിയിരുന്നു.
© Copyright 2024. All Rights Reserved