ഊർജ കരാറിൽ ഒപ്പിട്ട് സിറിയയും തുർക്കിയും. പ്രതിവർഷം വർഷം 2 ബില്യൻ ക്യുബിക് മീറ്റർ പ്രകൃതിവാതകം തുർക്കി സിറിയക്ക് നൽകാൻ ധാരണയായി. 1000 മെഗാവാട്ട് വൈദ്യുതി നൽകാനും ധാരണയായതായി തുർക്കി ഊർജ്ജ മന്ത്രി അൽപാർസ്ലാൻ ബെയ്‌രക്തർ പറഞ്ഞുസിറിയൻ ഊർജ്ജ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനാലാണ് ബെയ്‌രക്തർ ഇക്കാര്യം അറിയിച്ചത്.
-------------------aud--------------------------------
ഊർജ കരാർ രാജ്യത്ത് 1,300 മെഗാവാട്ട് അധിക വൈദ്യുതി ഉൽപ്പാദനത്തിന് കാരണമാകുമെന്നും തുർക്കി ഊർജ്ജ മന്ത്രി വ്യക്തമാക്കി. 13 വർഷം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂർണമായി തകർത്തിരുന്നു. യുദ്ധാനന്തര സിറിയക്ക് അടിസ്ഥാന സകൗര്യ വികസനം പ്രധാനമാണ്. നേരത്തെ സിറിയിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറായി ഖത്തർ രംഗത്തുവന്നിരുന്നു. റോഡും മറ്റു സൗകര്യവുമൊരുക്കാനും നടപടിയായി. ലോകബാങ്കിനുള്ള കടം തീർക്കാൻ സൗദി തയ്യാറായി.
© Copyright 2024. All Rights Reserved