
ഡമാസ്കസ് . ഡ്രൂസ് ഗോത്ര സംഘടനകളുമായി വെടിനിർത്തൽ പ്രാബല്യത്തിലായതോടെ തെക്കൻ പ്രവിശ്യയായ സുവൈദയിൽനിന്നു സിറിയൻ സേന പിന്മാറി. അതേസമയം, ചില മേഖലകളിൽ എതിർ ഗോത്രമായ ബിദൂനികൾക്കെതിരെ ഡ്രൂസ് സായുധവിഭാഗങ്ങൾ പ്രതികാര ആക്രമണം ആരംഭിച്ചതിനാൽ ജനങ്ങൾ വീടുപേക്ഷിച്ചു പോകുന്നതായും റിപ്പോർട്ടുണ്ട്.
യുഎസിനു പുറമേ തുർക്കിയും അറബ് രാജ്യങ്ങളും മധ്യസ്‌ഥരായാണു വെടിനിർത്തൽ കരാറായത്. ഇതുപ്രകാരം സുവൈദയിലെ ക്രമസമാധാനം നിലനിർത്താൻ ഡ്രൂസ് സംഘടനാനേതാക്കളെയും ആത്മീയനേതാക്കളെയും ചുമതലപ്പെടുത്തിയതായി സിറിയ പ്രസിഡന്റ് അഹ്മദ് അശ്ശറ അറിയിച്ചു
















© Copyright 2025. All Rights Reserved