
കീവ് താമസസ്‌ഥലത്തു റെയ്‌ഡ് നടന്നതിനെ തുടർന്ന് വൊദോഡിമിർ ലെൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി സെർമാക് രാജിവച്ചു. യുക്രെയ്‌നിലെ അഴിമതി വിരുദ്ധ ഏജൻസികൾ കീവിലെ സർക്കാർ ക്വാർട്ടേഴ്‌സിലുള്ള യെർമാക്കിന്റെ അപ്പാർട്ട്മെന്റിലാണ് പരിശോധന നടത്തിയത്.
സെലെൻസ്കിയുടെ ഏറ്റവും അടുത്ത ഉപദേശകനായിരുന്നു 54 കാരനായ യെർമാക്. സെലെൻസ്കിയുടെ മുൻ ബിസിനസ് പങ്കാളിയായ തിമൂർ മിൻഡിച്ചിൻ്റെ നേതൃത്വത്തിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത ഓപ്പറേറ്ററായ എനർഗോട്ടമിൽ നിന്ന് ഏകദേശം 100 മില്യൺ ഡോളർ തട്ടിയെടുത്തതായാണ് ആരോപണമുണ്ടായിരുന്നത്. അഴിമതിയുടെ പേരിൽ നിരന്തര സമ്മർദത്തിന് അദ്ദേഹം വിധേയനായിരുന്നു. തന്റെ ഭാഗത്ത് നിന്ന് പൂർണ സഹകരണമുണ്ടാവുമെന്ന് യെർമാക് സോഷ്യൽ മീഡിയയിൽ കുറിച്ചു.
"ഞാൻ ആൻഡി യെർമാക്കിനോട് നന്ദിയുള്ളവനാണ്. അദ്ദേഹം യുക്രെയിനിനു വേണ്ടി സ്വീകരിച്ച നിലപാടുകൾ ദേശസ്നേഹ നിലനിർത്തുന്നതായിരുന്നു. എന്നാൽ കിംവദന്തികളും ഊഹാപോഹങ്ങളും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു" കീവിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു..
















© Copyright 2025. All Rights Reserved