
ന്യൂഡൽഹി. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ
ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്താനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്‌ഥാനും ഇന്ത്യയും തമ്മിൽ സംഘർഷമുണ്ടായി ദിവസങ്ങൾക്കുശേഷമാണു സ്‌ഥാനക്കയറ്റം. പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഏജൻസി തലവനായിരുന്നു അസിം മുനീർ
2022ലാണ് സൈനിക മേധാവിയായി നിയമിച്ചത്. സൈന്യത്തിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ. ജനറൽ അയൂബ്ഖാനാണ് പാക്കിസ്‌ഥാൻ്റെ ആദ്യ ഫീൽഡ് മാർഷൽ ഫീൽഡ് മാർഷലായി അയൂബ്‌ഖാൻ സ്വയം പ്രഖ്യാപിക്കുകയായിരുന്നു. സാം മനേക്ഷായും കെ.എം. കരിയപ്പയുമാണ് ഇന്ത്യയുടെ ഫിൽഡ് മാർഷൽമാർ.
കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് ഭീകരർ നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു. കേരള, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടിരുന്നു. 20 പേർക്കൂ പരുക്കേറ്റു. ഇതിനു പിന്നാലെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തി. ഭീകരക്യാംപുകളും വ്യോമതാവളങ്ങളും തകർത്തു. പാക്ക് സൈന്യം നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്ത്യ വെടിനിർത്തലിനു തയാറായത്.
















© Copyright 2025. All Rights Reserved