കേണൽ സോഫിയ ഖുറേഷിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായ്‌ക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി ഇൻഡോർ ജില്ലയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. വിജയ് ഷായ്‌ക്കെതിരെ നാല് മണിക്കൂറിനുള്ളിൽ കേസെടുക്കണമെന്ന് പൊലീസിന് മധ്യപ്രദേശ് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
-------------------aud--------------------------------
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബിജെപി മന്ത്രി വിജയ് ഷായ്‌ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി മോഹൻ യാദവ് എക്‌സിൽ കുറിച്ചു. അതേസമയം, സൈനിക ഉദ്യോഗസ്ഥയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് വിജയ് ഷാ വീണ്ടും ക്ഷമാപണം നടത്തി. 'സഹോദരി സോഫിയ'യെയും സൈന്യത്തെയും താൻ ബഹുമാനിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.
© Copyright 2024. All Rights Reserved