
ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും പൂർണമായും മൊബൈൽ ഫോൺ വിമുക്തമാക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്‌സൺ അധ്യാപകർക്ക് കർശനമായ നിർദ്ദേശം നൽകി. സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും സ്‌കൂളിൽ വരുന്ന ദിവസം മുഴുവനും വിദ്യാർത്ഥികൾക്ക് ഫോൺ ഉപയോഗം അനുവദിക്കരുതെന്നും അവർ വ്യക്തമാക്കി.
സ്‌കൂളിലേക്ക് അവർ അയച്ച കത്തിൽ ക്ലാസ് സമയങ്ങളിൽ മാത്രമല്ല ഇളവേളകളിലും ഉച്ചഭക്ഷണ സമയത്ത് പോലും മൊബൈൽ ഉപയോഗിക്കുന്നത് അനുചിതമാണെന്ന് ഫിലിപ്‌സൺ ചൂണ്ടിക്കാട്ടി. പഠനാവശ്യത്തിനും ഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. സ്‌കൂളുകളിൽ മൊബൈൽ ഫോൺ നയങ്ങൾ എങ്ങനെ നടപ്പാക്കുന്നുവെന്ന് ഓഫ്‌സ്റ്റെഡ് പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. വിദ്യാർത്ഥികളുടെ മുന്നിൽ അധ്യാപകരും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
















© Copyright 2025. All Rights Reserved