വാഷിങ്ടൻ . സ്വപ്‌പ്നപദ്ധതിയായ 'ഗോൾഡൻ ഡോം" ത്രിതല
മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ രൂപരേഖ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബഹിരാകാശത്തു മിസൈൽ സ്‌ഥാപിക്കുന്നതുൾപ്പെടെ പല ഘട്ടങ്ങളുള്ളതാണു പദ്ധതി. ബഹിരാകാശത്തുനിന്നു പോലും തൊടുക്കാനിടയുള്ള ശത്രുമിസൈലുകളെ തകർക്കാൻ കരുത്തുള്ളതാകും നിർദിഷ്ട പ്രതിരോധ സംവിധാനം 2029 നു മുൻപ് ആദ്യഘട്ടം പൂർത്തീകരിക്കുമെന്നു ട്രംപ് അറിയിച്ചു.
ഇസ്രയേലിന്റെ അയൺഡോമുൾപ്പെടുന്ന സംവിധാനമാണ് ഗോൾഡൻ ഡോം പദ്ധതിയുടെ പ്രധാന പ്രചോദനം. അയൺ ഡോ. ഇസ്രയേലിനു ചുറ്റും മാത്രം ഒരുക്കിയിട്ടുള്ളതാണ്. എന്നാൽ, ഗോൾഡൻ ഡോം ഭൂമി മുഴുവൻ വ്യാപിക്കുന്ന പ്രതിരോധശൃംഖലയാണ്.ചൈനയുടെയും റഷ്യയുടെയും ഉത്തര കൊറിയയുടെയും ഇറാന്റെയും മാരകശേഷിയുള്ള മിസൈലുകൾക്കെതിരെ പ്രതിരോധം തീർക്കുകയാണ് പ്രധാനലക്ഷ്യം.
© Copyright 2024. All Rights Reserved