
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവന് 600 രൂപ കുറഞ്ഞ് നിലവിൽ 90,000 രൂപയിൽ താഴെ എത്തി. അന്താരാഷ്ട്ര സ്വർണ വിപണിയിലെ വിലയിടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. അടുത്തിടെയായി സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ വിലയിടിവ് നിക്ഷേപകരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്വർണവില ഇനിയും കുറയുമോ എന്ന ആകാംഷയിലാണ് സാധാരണക്കാരും വ്യാപാരികളും. വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ ഈ വിലക്കുറവ് ഉപഭോക്താക്കൾക്ക് ആശ്വാസമാകും. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ വിലയെ സ്വാധീനിക്കുന്നുണ്ട്.
















© Copyright 2025. All Rights Reserved