
ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോൾ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദുംഗിലെ സിലിവാംഗി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിനിടെ സുബാംഗിൽ നിന്നുള്ള സെപ്റ്റൈൻ രഹർജ എന്ന ഫുട്‌ബോൾ താരമാണ് മിന്നലേറ്റ് മരിച്ചത്.
മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹർജയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 35 കാരനായ സെപ്റ്റൈൻ രഹർജ മിന്നലേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങൾ വൈറലായിരിക്കുകയാണ്. ശനിയാഴ്‌ച പ്രാദേശിക സമയം ഏകദേശം 4:20 നാണ് മിന്നലേറ്റത്.
2023-ൽ,കിഴക്കൻ ജാവയിലെ ബോജോനെഗോറോയിലും ഒരു യുവതാരം മത്സരത്തിനിട മിന്നലേറ്റിരുന്നു. ഉടനെ ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞതോടെ ജീവൻ രക്ഷിക്കാനായിരുന്നു.
















© Copyright 2025. All Rights Reserved