
സർക്കാരിനെയോ സർക്കാർ നയങ്ങളെയോ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നത് കലാപ ആഹ്വാനമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. സർക്കാരിന് ഇഷ്ടമല്ലാത്ത കാര്യങ്ങൾ പറയുന്നവരെ ക്രിമിനൽ കേസിൽപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു.
-------------------aud--------------------------------
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവന നൽകുന്നതിൽ ജാഗ്രത വേണമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ കമന്റിട്ട രണ്ടുപേർക്കെതിരെ എടുത്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിയോജിപ്പും വിമർശനവും പ്രകടിപ്പിക്കുന്നവരെ ക്രിമിനൽ കേസ് ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി. ന്യായമായ വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്. സർക്കാരിനോ ഒരു വിഭാഗം ജനതയ്‌ക്കോ അത് ഇഷ്ടമായില്ല എന്നതുകൊണ്ട് ക്രിമിനൽ പ്രോസിക്യൂഷൻ സാധിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
















© Copyright 2025. All Rights Reserved