
ന്യൂയോർക്ക്: യുഎസ് സർക്കാരിന്റെ അടച്ച് പൂട്ടൽ 27ാം ദിവസം പിന്നിട്ട തിങ്കളാഴ്ച അമേരിക്കയിൽ ഉടനീളം വൈകിയത് 3370 വിമാനങ്ങൾ. ശമ്പളം അടക്കമുള്ളവ ലഭിക്കാതെ വന്നതോടെ അവശ്യ തൊഴിലാളികൾ ജോലിക്ക് എത്താതെ വന്നതോടെയാണ് ഇത്, ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ലൈറ്റ് അവയർ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലേക്കും അമേരിക്കയ്ക്ക് പുറത്തേക്കും പോവുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ അടക്കം ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ല. ഇവർക്ക് ചൊവ്വാഴ്ച ഇവരുടെ പൂർണ ശമ്പളം നഷ്ടമാകും. ചൊവ്വാഴ്ച ശമ്പളമായി എന്ത് ലഭിക്കുമെന്ന് ജീവനക്കാർക്ക് വെള്ളിയാഴ്ച തന്നെ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
















© Copyright 2025. All Rights Reserved