ഹാർവഡ്: എല്ലാ വീസ ‌അപേക്ഷകളിലും കർശന പരിശോധന

31/05/25

വാഷിങ്ടൻ ഹാർവഡ് സർവകലാശാലയിൽ വരാനാഗ്രഹിക്കുന്നവരുടെ വിസ അപേക്ഷകളിൽ പരിശോധന കർശനമാക്കാൻ യൂഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശിച്ചു. പഠിക്കാനായി വരുന്ന പുതിയ വിദ്യാർഥികൾ, ഇപ്പോഴുള്ള വിദ്യാർഥികൾ എന്നിവർക്കു പുറമേ, അധ്യാപനം ഉൾപ്പെടെ ജോലികൾക്കായും പ്രഭാഷണത്തിനായും സന്ദർശനത്തിനായും എത്താൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിലാണ് കോൺസുലർ ഉദ്യോഗസ്‌ഥർ കർശന പരിശോധന നടത്തേണ്ടത്.

ക്യാംപസിൽനിന്ന് അക്രമവും ജൂതവിരുദ്ധതയും തുടച്ചുനീക്കുന്നതിൽ സർവകലാശാല പരാജയപ്പെട്ടെന്ന ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ കണ്ടെത്തൽ ചൂണ്ടിക്കാട്ടിയാണു സർക്കുലർ ജൂതവിരുദ്ധതയുടെയും അക്രമത്തിന്റെയും പശ്ചാത്തലമുള്ള വ്യക്തികൾ വാഴ്സിറ്റി സന്ദർശിക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് അധിക പരിശോധന സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രൈവറ്റ്' ആണെങ്കിൽ അത് 'പബ്ലിക്' ആക്കാൻ കോൺസുലർ ഉദ്യോഗസ്‌ഥർക്ക് ആവശ്യപ്പെടാം.

പ്രമുഖ സർവകലാശാലകൾക്കെതിരെ ട്രംപ് ഭരണകൂടം വ്യവസ്‌ഥകൾ കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ സർക്കുലർ വിദേശികളായ വിദ്യാർഥികളെ ചേർക്കുന്നതിന് ഹാർവഡിന് നേരത്തെ നിയന്ത്രണമേർപ്പെടുത്തിയെങ്കിലും കോടതി തടഞ്ഞിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu