വാഷിങ്ടൻ . യുഎസിന്റെ ശത്രുരാജ്യങ്ങളുമായി ഹാർവഡ് സർവകലാശാലയ്ക്ക് ഇടപാടുകളുണ്ടെന്നും ചൈനയിൽനിന്ന് 15 കോടി ഡോളറിലേറെ കൈപ്പറ്റുന്നുണ്ടെന്നും വൈറ്റ്ഹൗസ് ഫാക്ട് ഷീറ്റിൽ എടുത്തുപറയുന്നു. പണത്തിനു പകരമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ബന്ധമുള്ളവർക്ക് പഠന, ഗവേഷണ സൗകര്യങ്ങൾ ഹാർവഡ് ചെയ്‌തു കൊടുക്കുന്നു എന്നാണ് ആരോപണം
ചൈനീസ് സൈന്യത്തെ ആധുനികീകരിക്കാനുള്ള ഗവേഷണമാണ് പ്രധാനമായും നടക്കുന്നത്. ചൈനയിലെ കമ്യൂണിസ്‌റ്റ് പാർട്ടി യുഎസിലേക്ക് അയയ്ക്കുന്നവരിൽ ഏറെയും ഹാർവഡിലാണ് എത്തുന്നതെന്നും അതു 'പാർട്ടി സ്‌കൂൾ' ആയി മാറിയെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ്ങിന്റെ മകൾ 2010ൽ ഹാർവഡിൽ പഠിക്കാനെത്തിയതും ചൂണ്ടിക്കാട്ടി
© Copyright 2024. All Rights Reserved