വാഷിങ്ടൻ . ലോകപ്രശസ്‌ത യുഎസ് സർവകലാശാലയായ ഹാർവഡിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശവിദ്യാർഥികളുടെ വിസ ആറു മാസത്തേക്ക് റദ്ദാക്കി ട്രംപ് ഭരണകൂടം ഉത്തരവിട്ടു. വിദേശികളായ വിദ്യാർഥികൾ പഠിക്കുന്നതിനോ എക്‌സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമാകുന്നതിനോ ഹാർവഡിൽ വരുന്നതു വിലക്കി ആറു മാസത്തേക്കാണ് വീസ റദ്ദാക്കിയത്. കാലാവധി നീട്ടിയേക്കാം. ഹാർവഡിൽ പഠിക്കാനായി വിദേശികൾ യൂഎസിലെത്തുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിൽ പറയുന്നു.
ഈ ഗണത്തിൽപെടുത്താവുന്ന വിദ്യാർഥികൾ നിലവിൽ അവിടെ പഠിക്കുന്നുണ്ടെങ്കിൽ വീസ് റദ്ദാക്കുന്നതു പരിഗണിക്കും. വിദേശികളായ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുള്ള നിയമവിരുദ്ധപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരം കൈമാറണമെന്ന് സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, ഹോലാൻഡ് സെക്യൂരിറ്റി വകുപ്പി രണ്ടോ മൂന്നോ പേരുടേതു മാത്രമേ നൽകിയുള്ളൂ എന്നും വൈറ്റ്ഹൗസ് ബുധനാഴ്ച് പുറത്തുവിട്ട വിവരരേഖയിൽ ആരോപിച്ചു.
© Copyright 2024. All Rights Reserved