
ഹെഡ്ലൈറ്റിടാതെ രാത്രിയിൽ വാഹനം ഡ്രൈവ് ചെയ്തതിന് 30,000 പേർക്ക് പിഴയിട്ടതായി യു എ ഇ അധികൃതർ. ട്രാഫിക് നിയമം അനുസരിച്ചു യു എ ഇയിൽ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ വാഹനങ്ങൾ ഓടിക്കുമ്പോൾ ലൈറ്റുകൾ ഓൺ ചെയ്തിരിക്കണം. അത്യവശ്യ ഘട്ടങ്ങളിലും വാഹനത്തിന്റെ ഹെഡ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാം. എന്നാൽ പലരും നിയമം പാലിക്കുന്നില്ല. ട്രാഫിക് നിയമങ്ങൾ പാലിക്കാത വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
-------------------aud-------------------------------
ഈ നിയമലംഘനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുളത് ദുബൈയിലാണ്. 10,706 എണ്ണം. ഷാർജയിൽ 8635, അബൂദബിയിൽ 8231, അജ്മാനിൽ 1393, റാസൽഖൈമയിൽ 907, ഉമ്മുൽഖുവൈനിൽ 74, ഫുജൈറയിൽ 67 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ നിയമലംഘനത്തിന്റെ കണക്ക്. 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക. ടെയിൽലൈറ്റുകൾ,ടേൺ സിഗ്നലുകൾ എന്നിവ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ഉപയോഗിക്കാത്തത്തിനും 10,932 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബുദാബിയിൽ 4279, ദുബൈയിൽ 3901, ഷാർജയിൽ 1603, അജ്മാനിൽ 764, റാസൽഖൈമയിൽ 246, ഉമ്മു ഖുവൈനിൽ 27, ഫുജൈറയിൽ 112 എന്നിങ്ങനെയാണ് നിയമലംഘനങ്ങളുടെ കണക്ക്. 400 ദിർഹവും രണ്ട് ബ്ലാക്ക് പോയിന്റുകളുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.
















© Copyright 2025. All Rights Reserved