
ലണ്ടൻ . ഹെറോയിൻ കടത്തിയതിന് ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്‌റ്റ് ലോതിയാൻ സ്വദേശിയായ രാജേഷ് ബക്ഷി (57) എന്നയാൾക്കാണ് കാന്റർബറി കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൂട്ടാളിയായ ജോൺ പോൾ ക്ലർക്ക് (44) എന്നയാളെ 9 വർഷം തടവിനും ശിക്ഷിച്ചു.
ക്ലാസ്സ് എ വിഭാഗത്തിൽ പെടുന്ന നിരോധിത ലഹരി ഉൽപ്പന്നമായ ഹെറോയിനാണ് ഇവർ കടത്താൻ ശ്രമിച്ചത്. 2022 ജൂണിൽ ഡോവറിലെ തുറമുഖത്ത് ലഹരി പിടിച്ചെടുക്കുകയായിരുന്നു. നാലു ദശലക്ഷം പൗണ്ട് വിലവരുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ. ഇവയുടെ പൊതിയിൽ നിന്ന് രാജേഷ് ബക്ഷിയുടെ വിരലടയാളം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബക്ഷിയും ക്ലർക്കും തമ്മിൽ ലഹരി ഇടപാടുകൾ സംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണങ്ങളുടെയും മെസ്സേജുകളുടെയും തെളിവുകളും ലഭിച്ചിരുന്നു. നേരത്തെ നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ബക്ഷി
















© Copyright 2025. All Rights Reserved