ഹോം ഗ്രൗണ്ടില്‍ സഞ്ജു'സേഫ്', കിഷൻ തിരിച്ചെത്തും; കാര്യവട്ടം ടി20യില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ 3 മാറ്റങ്ങള്‍ക്ക് സാധ്യത

30/01/26

ന്യൂസിലന്‍ഡിനെതിരായ അവസാന ടി20ക്ക് ഇന്ത്യ തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ പ്ലേയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത. ഇഷാൻ കിഷൻ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് സൂചന. 

പരീക്ഷണം തുടരുമോ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ കാര്യവട്ടം ടി20യില്‍ അടിമുടി മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിലും ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് തയാറാകുമോ എന്നും കണ്ടറിയണം.

തിരിച്ചെത്തുമോ കിഷന്‍

നേരിയ പരിക്കുമൂലം നാലാം ടി20യില്‍ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ശനിയാഴ്ച കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ ടീമില്‍ തിരിച്ചെത്തും. നാലാം ടി20യില്‍ കിഷന് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. അതുകൊണ്ട് തന്നെ കിഷന്‍ തിരിച്ചെത്തുമ്പോള്‍ ബാറ്ററെ ഒഴിവാക്കേണ്ട സാഹചര്യം നിലവിലില്ല.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu